This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍

സംസ്ഥാന ഗവണ്‍മെന്റിനു കീഴിലുള്ള വിവരസാങ്കേതിക വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിനായി രൂപീകരിച്ച ഗവ. ഏജന്‍സി. വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി 1999-ല്‍ ഒരു സ്വയംഭരണസ്ഥാപനമായി രൂപീകരിക്കപ്പെട്ട ഐ.ടി. മിഷന്‍, ഐ.ടി. മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ഐ.ടി. സേവനങ്ങള്‍, ഇ-ഗവേണന്‍സ് എന്നിവ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കംപ്യൂട്ടര്‍വത്കൃത ഭരണസംവിധാനത്തിലൂടെ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ വേഗതയില്‍, കാര്യക്ഷമമായി, സുതാര്യമായി ജനങ്ങളിലെത്തിക്കാന്‍ കഴിയും എന്ന സര്‍ക്കാര്‍ നയത്തിന് അനുസൃതമായാണ് ഐ.ടി മിഷന്‍ പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ ഫോണ്‍ വഴിയുള്ള സേവനങ്ങള്‍ (M-Governance), ഇ-പേമെന്റ്, വിവിധ ഗവ. വകുപ്പുകളെ ബന്ധിപ്പിക്കുന്ന പദ്ധതി, അക്ഷയ/ഫ്രണ്ട്സ് പോലെയുള്ള ജനസേവനകേന്ദ്രങ്ങള്‍, കോടതികള്‍ ജയിലുകള്‍ തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഉപയോഗപ്രദമാകുന്ന വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, ഇ-ടെന്‍ഡറിങ്, ആധാര്‍ തുടങ്ങിയവയ്ക്ക് വേണ്ടിയെല്ലാം ഐ.ടി. മിഷന്‍ വിവിധതരത്തിലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം വെള്ളയമ്പലത്താണ് ഗവണ്‍മെന്റിന്റെ ഐ.ടി. നോഡല്‍ ഏജന്‍സിയായ ഐ.ടി. മിഷന്റെ ആസ്ഥാനം. വിവരസാങ്കേതികരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകള്‍ ഐ.ടി. മിഷനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍